Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Renovation

Kottayam

ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് ന​വീ​ക​ര​ണം; 13 മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ടം അ​ട​ച്ചി​ടും

കാ​ഞ്ഞി​ര​പ്പ​ള്ളി: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ടം 13 മു​ത​ൽ അ​ട​ച്ചി​ടും. 21 ദി​വ​സ​ത്തേ​ക്കാ​ണ് ക​വാ​ടം അ​ട​യ്ക്കു​ക. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ടാ​കും.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന ദേ​ശീ​യ പാ​ത​യി​ൽ നി​ന്നു ബ​സ് സ്റ്റാ​ൻ​ഡി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം വ​രെ​യു​ള്ള പു​ത്ത​ന​ങ്ങാ​ടി റോ​ഡാ​ണ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​റ് ല​ക്ഷം രൂ​പ പ്രാ​ഥ​മി​ക​മാ​യി പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം, കു​മ​ളി, ച​ങ്ങ​നാ​ശേ​രി അ​ട​ക്ക​മു​ള്ള ദീ​ർ​ഘ ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ഇ​തി​ൽ മു​ണ്ട​ക്ക​യം, എ​രു​മേ​ലി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ​ക്ക് സി​വി​ൽ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​വും കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ​ക്ക് എ​സ്എം ടെ​ക്സ്റ്റ​യി​ൽ​സി​ന് സ​മീ​പ​വും നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റി​യി​റ​ക്കാം. ഈ​രാ​റ്റു​പേ​ട്ട, ഇ​ട​ക്കു​ന്നം, ചേ​ന​പ്പാ​ടി, മ​ണി​മ​ല, ത​ന്പ​ല​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് പോ​കു​ന്ന ബ​സു​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. ഈ ​ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ നി​ന്നി​റ​ങ്ങാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി ത​ന്നെ ക​യ​റാ​നും ഉ​പ​യോ​ഗി​ക്ക​ണം.

റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പൊ​തു​ജ​ന​ങ്ങ​ളും യാ​ത്രാ​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും അ​ട​ക്കം സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​യി മു​ണ്ടാ​മ്പ​ള്ളി, സ​ബി​ത തോ​മ​സ്, സി​ൽ​വി അ​നി​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് ന​വീ​ക​ര​ണം ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ കാ​ര്യ​മാ​ണ്. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് റോ​ഡി​ലൂ​ടെ പോ​കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ക്ലേ​ശ​ക​ര​മാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് ചെ​യ്യ​ൽ മാ​ത്ര​മാ​ണ് ശാ​ശ്വ​ത പ​രി​ഹാ​ര​ം.
സോ​ണി അ​ല​ക്സ്
(വ്യാ​പാ​രി, വ​യ​ലി​ൽ ഗി​ഫ​റ്റ് ഹൗ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി).

ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് ത​ക​ർ​ന്ന് പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ളാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ലെ കു​ഴി​യി​ൽ വെ​ള്ളം​ കെട്ടിക്കി​ട​ന്ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളി​ലേ​ക്ക് ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​തും വേ​ന​ൽ സ​മ​യ​ത്ത് പൊ​ടി​ശ​ല്യ​വും വ്യാ​പാ​രി​ക​ൾ​ക്ക് ഏ​റെ ദു​രി​ത​മാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് ചെ​യ്ത് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.
റോ​ണി ജോ​സ്
(വ്യാ​പാ​രി, മ​രി​യ സ്റ്റോ​ർ,
കാ​ഞ്ഞി​ര​പ്പ​ള്ളി)

Latest News

Corehub Up